ഐഎസ് കേസ്; മലയാളിക്ക് ശിക്ഷ വിധിച്ച് ഡൽഹി എൻഐഎ കോടതി

ഐഎസിൽ പ്രവർത്തിച്ച മലയാളിക്ക് ശിക്ഷ വിധിച്ച് ഡൽഹി എൻഐഎ കോടതി. കണ്ണൂർ‌ സ്വദേശിയായ വി. കെ ഷാജഹാനാണ് ഡൽഹി എൻഐഎ കോടതി ഏഴ് വർഷം കഠിന തടവ് വിധിച്ചത്. 2017 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ കോടതിയുടെ നടപടി.

2016 ഒക്ടോബറിലാണ് ഷാജഹാൻ ഐഎസിൽ ചേരാനായി തുർക്കിക്ക് പുറപ്പെട്ടത്. മലേഷ്യ വഴി തുർക്കിക്ക് പോകാനായിരുന്നു ശ്രമം. എന്നാൽ തുർക്കി-സിറിയ അതിർത്തിയിൽവച്ച് ഇയാൾ പിടിയിലായി. ഇതിന് ശേഷം തായ്ലന്റ് വഴി തുർക്കിക്ക് കടക്കാനും ഇയാൾ ശ്രമം നടത്തി. എന്നാൽ അവിടെയും പിടിക്കപ്പെട്ടതോടെ രാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഷാജഹാനെതിരെ കേസ് രജിസറ്റർ ചെയ്തത്. ഇയാൾക്ക് സഹായം ഒരുക്കിയ ചെന്നൈ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.

Story Highlights – NIA court sentences ISIS terrorist from Kerala to seven years of imprisonment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top