ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത പങ്കാളിത്ത പെൻഷൻ തുകയടക്കാത്ത നടപടി; കെഎസ്ആർടിസിക്കെതിരെ ഹൈക്കോടതി

ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത പങ്കാളിത്ത പെൻഷൻ തുകയടക്കാത്ത നടപടിയിൽ കെഎസ്ആർടിസിക്കെതിരെ ഹൈക്കോടതി. നാലാഴ്ചയ്ക്കുള്ളിൽ കെഎസ്ആർടിസി വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജീവനക്കാരും യൂണിയനുകളുമാണ് കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ജീവനക്കാരിൽ നിന്നും പിരിച്ചെടുത്തതും കെഎസ്ആർടിസിയുടെ വിഹിതവും ചേർത്ത് 125 കോടി രൂപയാണ് നാഷണൽ പെൻഷൻ സിസ്റ്റത്തിൽ അടക്കാനുള്ളത്. വിഷയം ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച കോടതി നാലാഴ്ചയ്ക്കുള്ളിൽ കെഎസ്ആർടിസി വിശദീകരണം നൽകണമെന്ന് ഉത്തരവിട്ടു. നാളിതുവരെ ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത തുക കെഎസ്ആർടിസി നാഷണൽ പെൻഷൻ സിസ്റ്റത്തിൽ അടച്ചിട്ടില്ല. രണ്ടു മാസം മുമ്പ് ഫയൽ ചെയ്ത പെറ്റീഷനിൽ ഒരു വിശദീകരണം നാളിതുവരെ കെഎസ്ആർടിസി തയാറായിരുന്നില്ല. തുടർന്നാണ് ജീവനക്കാരും യൂണിയനുകളും കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
2013 ഏപ്രിൽ 1 മുതൽ സർവീസിൽ പ്രവേശിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ബാധകമാണ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇത് മുടങ്ങി. പെൻഷൻ ഫണ്ടിലേക്ക് പണമടക്കാത്തത് ഫണ്ടിന്റെ വളർച്ചയെ ബാധിക്കുമെന്നും ഭാവിയിൽ ലഭിക്കേണ്ട പെൻഷനിൽ കാര്യമായ ഇടിവുണ്ടാക്കുമെന്നും ജീവനക്കാരിൽ ആശങ്ക ശക്തമാണ്.
Story Highlights – Non-payment of participatory pension collected from employees; High Court against KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here