സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് ജയിലിൽ ഭീഷണിയെന്ന പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവിന് സ്റ്റേ. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി.

നെയ്യാറ്റിൻകര സ്വദേശിയുടെ പരാതിയിൽ ഫോർട്ട് സിഐക്കാണ് കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നത്. സ്വപ്നയെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനായിരുന്നു ഉത്തരവ്. അതേ സമയം സ്വപ്നയ്ക്ക് ജയിലിൽ ഭീക്ഷണിയില്ലെന്ന് ജയിൽ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Story Highlights – Stay on the order to register an FIR on the complaint that Swapna Suresh was threatened in jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top