വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മറ്റന്നാൾ ഗതാഗതത്തിന് തുറന്ന് നൽകും

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മറ്റന്നാൾ ഗതാഗതത്തിന് തുറന്ന് നൽകും. കൊച്ചിയിലെ ഏറ്റവും തിരക്കേറിയ രണ്ട് ജംഗ്ഷനുകളിലാണ് മേൽപ്പാലം പൂർത്തീകരിച്ചത്. സംസ്ഥാന സർക്കാർ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തതിനാൽ ദേശീയ പാതയിലെ ഇരു മേൽപ്പാലങ്ങളും ടോൾ രഹിതമായിരിക്കും.

കൊച്ചിക്ക് പുതുവത്സര സമ്മാനമായാണ് വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഗതാഗതത്തിന് തുറന്ന് നൽകുന്നത്. മറ്റന്നാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വൈറ്റില, കുണ്ടന്നൂർ പാതയിൽ കുരുക്കഴിയാനുള്ള നീണ്ട കാത്തിരിപ്പിനാണ് ഒടുവിൽ വിരാമമാകുന്നത്.

വൈറ്റില ജംഗഷനിൽ 717 മീറ്റർ ദൂരത്തിലാണ്. 86.34 കോടി രൂപ ചിലവിൽ മേൽപ്പാലം പൂർത്തിയായത്. മെട്രോ പാലവുമായി അഞ്ചര മീറ്റർ ഉയര വ്യത്യാസമാണ് വൈറ്റില പാലത്തിനുള്ളത്. വലിയ ഭാര വാഹനങ്ങളടക്കം സുഗമമായി കടന്നു പോകും. 2017 ഡിസംബറിലാരംഭിച്ച നിർമാണ പ്രവർത്തികളാണ് പല തടസങ്ങളെ അതിജീവിച്ച് ഒടുവിൽ പൂർത്തിയാക്കിയത്. അപ്രോച്ച് റോഡ് അടക്കം 701 മീറ്റർ നീളത്തിലാണ് കുണ്ടന്നൂർ മേൽപ്പാലം. 2018 മാർച്ചിലാരംഭിച്ച നിർമാണ പ്രവർത്തികളാണ് പൂർത്തിയായത്. 82.74 കോടി രൂപയാണ് നിർമാണച്ചിലവ്. പാലങ്ങൾക്ക് അധിക ബലത്തിനായി മസ്റ്റിക് ടാറിംഗാണ് നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ ഗതാഗതക്കുരുക്കാണ് മേൽപ്പാലങ്ങൾ അഴിച്ചെടുക്കുക.

Story Highlights – Vytilla and Kundannur overbridges will be opened to traffic the next day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top