സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 55 കാരൻ തട്ടിയത് 10 കോടി രൂപ

Bengaluru conman robbed 10 crore

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 55 കാരൻ തട്ടിയത് പത്ത് കോടി രൂപ. യുവരാജ് എന്നറിയപ്പെടുന്ന സേവലാൽ സ്വാമിയാണ് പണം തട്ടിയത്. പലരിൽ നിന്നായി മാത്രം തട്ടിയത് പത്ത് കോടിയോളം രൂപയാണ്. യുവരാജ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

യുവരാജിന്റെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ തട്ടിപ്പിനിരയായ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിൽ ഉന്നത ജോലി വാഗ്ദാനം ചെയ്ത് 68 കാരിയായ സ്ത്രീയിൽ നിന്ന് മാത്രം 8.3 കോടി രൂപയാണ് യുവരാജ് തട്ടിയത്.

ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് യുവരാജ് തട്ടിപ്പ് നടത്തുന്നത്. ജോലി വാങ്ങി നൽകാനുള്ള പാരിതോഷികമായാണ് പണം വാങ്ങുന്നത്. പലരിൽ നിന്നും 75 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് പണം ഈടാക്കിയത്.

പൊലീസ് നടത്തിയ റെയ്ഡിൽ യുവരാജിന്റെ പക്കൽ നിന്നും 2.1 കോടി രൂപ പണമായി കണ്ടെത്തി. 1.7 കോടി രൂപ വിലമതിക്കുന്ന ഒരു സ്‌പോർട്ട്‌സ് കാർ അടക്കം രണ്ട് ഫോർ വീലർ, ചില രേഖകൾ, 26 വസ്തുക്കൾ എന്നിവയും കണ്ടെത്തി. യുവരാജിന്റെ പണമിടപാടുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

Story Highlights – Bengaluru conman robbed 10 crore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top