കള്ളപ്പണ ഇടപാട്; കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്റെ റിമാൻഡ് നീട്ടി

കള്ളപണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്റെ റിമാൻഡ് ഈ മാസം 22 വരെ നീട്ടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റിമാൻഡ് നീട്ടിയത്.

കേസിലെ തെളിവുകൾ നശിപ്പിക്കാൻ റൗഫ് ശ്രമിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നെങ്കിലും ഹാജരാക്കിയിരുന്നില്ല. കള്ളപണ ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇഡി കോടിയെ അറിയിച്ചു. നേരത്തെ റൗഫിനെ യുപി പൊലീസിന് കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു.

Story Highlights – Rauf shareef, ED, Campus front

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top