സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും

ഡോളര്‍ കടത്തു കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് കസ്റ്റംസിനു മുന്നില്‍ ഹാജരാകും. രാവിലെ 10 മണിയോടു കൂടിയായിരിക്കും അയ്യപ്പന്‍ കസ്റ്റംസ് ഓഫീസില്‍ എത്തുക. നാലാംതവണ കസ്റ്റംസ് നോട്ടീസ് നല്‍കിയ ശേഷമാണ് അയ്യപ്പന്‍ ഹാജരാവാന്‍ തീരുമാനിച്ചത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ തനിക്ക് ഹാജരാകാന്‍ കഴിയില്ല എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അയ്യപ്പന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനികുകയായിരുന്നു. എന്നാല്‍ പിന്നീട് കസ്റ്റംസിനെതിരെ സ്പീക്കര്‍ തന്നെ രംഗത്തെത്തുകയും, ഇതിനു കസ്റ്റംസ് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

Story Highlights – Speaker Assistant Secretary Customs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top