കസ്റ്റംസിന് കത്തയച്ചത് ഭരണഘടന അനുശാസിക്കുന്ന നിയമപ്രകാരമെന്ന് സ്പീക്കര്‍

p sriramakrishnan

തന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നതായി നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ട്വന്റിഫോറിനോട്. കെ അയ്യപ്പന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സ്പീക്കര്‍.

ഭരണഘടന അനുശാസിക്കുന്ന നിയമപ്രകാരമാണ് കസ്റ്റംസിന് കത്തയച്ചതെന്നും എതിരാളികള്‍ ഉയര്‍ത്തുന്ന വ്യക്തിപരമായ ആക്ഷേപങ്ങള്‍ നന്നായി ആസ്വദിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാത്തതിനാല്‍ വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല. ട്വന്റിഫോര്‍ മോര്‍ണിംഗ് ഷോയില്‍ അതിഥിയായി സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

Read Also : കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ല; നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് സ്പീക്കര്‍

അതേസമയം ഡോളര്‍ കടത്തു കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് കസ്റ്റംസിനു മുന്നില്‍ ഹാജരാകും. രാവിലെ 10 മണിയോടു കൂടിയായിരിക്കും അയ്യപ്പന്‍ കസ്റ്റംസ് ഓഫീസില്‍ എത്തുക. നാലാം തവണ കസ്റ്റംസ് നോട്ടീസ് നല്‍കിയ ശേഷമാണ് അയ്യപ്പന്‍ ഹാജരാവാന്‍ തീരുമാനിച്ചത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ തനിക്ക് ഹാജരാകാന്‍ കഴിയില്ല എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അയ്യപ്പന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കസ്റ്റംസിനെതിരെ സ്പീക്കര്‍ തന്നെ രംഗത്തെത്തുകയും, ഇതിനു കസ്റ്റംസ് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

Story Highlights – p sriramakrishnan, dollar smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top