പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി; ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. ഭരണഘടനാ ചുമതല നിർവഹിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ നിരവധി വെല്ലുവിളികൾ നേരിട്ടു. കൊവിഡ് മഹാമാരി സാമ്പത്തികമായി ബാധിച്ചുവെന്ന് ഗവർണർ പറഞ്ഞു. പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷത്തെ ഗവർണർ വിമർശിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News