മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കൗൺസിൽ

മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കൗൺസിൽ. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
മന്ത്രി ഉൾപ്പെട്ട ഹണി ട്രാപ് കേസുമായി ബന്ധപ്പെട്ട് പ്രദീപ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ സമ്മർദമുണ്ടായിരുന്നു. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
ഡിസംബർ 14ന് തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിൽ പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയും പ്രദീപ് റോഡിന് നടുവിലേക്ക് വീണ് അപകടം സംഭവിക്കുകയുമായിരുന്നു. ഉടൻ തന്നെ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights – Action Council seeks to clear mystery over SV Pradeep ‘
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here