മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

new born baby

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ഭണ്ഡാര ജനറല്‍ ആശുപത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.

പത്തോളം കുട്ടികൾക്ക് പൊള്ളലേറ്റ് തൽഷണം മരിച്ചു. ആകെ 17 കുട്ടികളാണ് ഈ വർഡിൽ ഉണ്ടായിരുന്നത്. മരണനിരക്ക് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടായ യൂണിറ്റില്‍ നിന്നും ഏഴ് കുട്ടികളെ രക്ഷിച്ചിട്ടുണ്ടെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പ്രമോഗ് ഖാന്‍ദാത്തേ പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് ഇരയായ കുട്ടികളെക്കുറിച്ചും രക്ഷപ്പെട്ട കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ചുമുള്ള വിവരങ്ങളും മഹാരാഷ്ട്ര പൊതുജന സമ്പർക്ക വകുപ്പ് സ്ഥിരീകരിച്ചു.

മരണമടഞ്ഞ കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ ധന സഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതിയായ ദുഖം രേഖപ്പെടുത്തി. ദാരുണമായ സംഭവത്തെക്കുറിച്ച് വിശദമായ അനവേഷണം നടത്തും എന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.

Story Highlights – new born, death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top