വൈറ്റില, കുണ്ടന്നൂർ മേൽപ്പാല ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ

വൈറ്റിലയിലെയും കുണ്ടന്നൂരിലെയും മേൽപ്പാല ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ. കൊച്ചിയിലെ ഗതാഗത കുരുക്കഴിക്കാനുതകുന്ന വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 10 മണിക്ക് വൈറ്റില മേൽപ്പാലവും 11 മണിക്ക് കുണ്ടന്നൂർ മേൽപ്പാലവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ജനപ്രതിനിധികളും അടങ്ങുന്ന സംഘം മേൽപ്പാലങ്ങളിലെ ആദ്യ യാത്രികരായി. കുരുക്കിൽ വീർപ്പ്മുട്ടിയ കൊച്ചിയുടെ കാലങ്ങളായുള്ള കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മേൽപ്പാലങ്ങൾ പൊതുഗതാഗതത്തിന് തുറന്ന് നൽകി.

അണമുറിയാത്ത കുരുക്കിൽ കിതച്ചു നിന്നിരുന്ന കൊച്ചിക്ക് ഇനി ടോപ് ഗിയറിൽ പായാം. സർക്കാരിന്റെ അഭിമാന പദ്ധതികളെന്ന് മുഖ്യമന്ത്രി മേൽപ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പദ്ധതി എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ ചിലവിൽ നിർമ്മിച്ച പൊതുമരാമത്ത് വകുപ്പിനെയും മുഖ്യമന്ത്രി പ്രശംസിച്ചു.

78.36 കോടി രൂപ ചിലവിൽ 720 മീറ്റർ ദൂരത്തിലാണ് വൈറ്റില മേൽപ്പാലം. മന്ത്രി ജി സുധാകരനടക്കമുള്ള ജനപ്രതിനിധികൾ പാലത്തിലെ ആദ്യ യാത്രികരായി. വൈറ്റിലയ്ക്ക് പിന്നാലെ കുണ്ടന്നൂർ മേൽപ്പാലത്തിലും കുരുക്കഴിഞ്ഞതിന്റെ ആഹ്ലാദം. 74.45 കോടി രൂപ ചിലവിൽ 731 മീറ്റർ നീളത്തിലാണ് കുണ്ടന്നൂർ മേൽപ്പാലം പൂർത്തീകരിച്ചത്. മൂന്നു ദേശീയപാതകൾ സംഗമിക്കുന്ന കുണ്ടന്നൂരിൽ സമാനതകളില്ലാത്ത മാറ്റത്തിനാണ് ഇതോടെ വഴിയൊരുങ്ങിയത്.

Story Highlights – Locals celebrate the inauguration of Vyttila and Kundannur flyovers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top