സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൂടുതല്‍ യുവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സൈദ് മുനവറലി തങ്ങള്‍

സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം ഉറപ്പാക്കണമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സൈദ് മുനവറലി തങ്ങള്‍. യൂത്ത് ലീഗ് നേരത്തെ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ എതിര്‍ത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്തില്ല എന്നും മുനവറലി തങ്ങള്‍ ട്വന്റിഫോറിനോട്.
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം യുഡിഫിനു തിരിച്ചടിയായെന്നും ഇനി അത്തരം ബന്ധം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് തീവ്ര നിലപാടുള്ളവരുമായി സഖ്യം ഉണ്ടാക്കാന്‍ പാടില്ല. ലീഗിന്റെ നിലപാട് മതേതരമാണെന്നും മുനവറലി തങ്ങള്‍. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും പാണക്കാട് കുടുംബത്തിന്റെ കീഴ് വഴക്കം മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മുനവറലി തങ്ങള്‍ വ്യക്തമാക്കി.
Story Highlights – muslim league, welfare party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here