ഇന്ത്യൻ ടീം നാലാം ടെസ്റ്റ് കളിക്കും

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് റദ്ദാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കളിക്കാൻ സന്നദ്ധത അറിയിച്ച് ബിസിസിഐ. ടെസ്റ്റ് മത്സരം കഴിഞ്ഞാലുടൻ രാജ്യം വിടാനുള്ള സൗകര്യം ചെയ്തുതരണമെന്ന നിബന്ധനയോടെയാണ് ബിസിസിഐ ഗാബയിൽ കളിക്കാമെന്ന് സമ്മതിച്ചത്. കളി അവസാനിച്ച് അടുത്ത വിമാനത്തിൽ തിരികെ പോവാനുള്ള സൗകര്യം ചെയ്തുതരണമെന്നാണ് ബിസിസിഐയുടെ ആവശ്യം.
Read Also : സിഡ്നി ടെസ്റ്റ്: ഓപ്പണർമാർ പുറത്ത്; ഇന്ത്യക്ക് അവസാന ദിവസം വിജയിക്കാൻ വേണ്ടത് 309 റൺസ്
ബ്രിസ്ബേനിലെ ഉയരുന്ന കൊവിഡ് കണക്കുകളാണ് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ എത്ര കൂടുതൽ ദിവസം നിൽക്കുന്നോ അത്ര ഭീഷണിയാണെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. അത് ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൻ്റെ തയ്യാറെടുപ്പുകളെയും ബാധിക്കും. നിലവിൽ ക്വീൻസ്‌ലൻഡിലെ ത്രിദിന ക്വാറൻ്റീൻ നിബന്ധ ഒഴിവാക്കാനുള്ള ശ്രമങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തുകയാണെന്നും ബിസിസിഐ പ്രതിനിധി കളിക്കും.
അതേസമയം, ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൻ്റെ അവസാന ദിവസം ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത് 309 റൺസ് ആണ്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ്. ശുഭ്മൻ ഗിൽ (31), രോഹിത് ശർമ്മ (52) എന്നിവരാണ് പുറത്തായത്. ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (4) എന്നിവരാണ് ക്രീസിൽ.
Story Highlights – Team India Agree To Play The Brisbane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here