തിരുവനന്തപുരത്തെ ഗൂണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; പിടിയിലായവർ സെക്‌സ് റാക്കറ്റ് അംഗങ്ങളെന്ന് പൊലീസ്

തിരുവനന്തപുരത്ത് പൊലീസിന് നേരെ നടന്ന ഗൂണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗൂണ്ടാ സംഘം പൊലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിടിയിലായവർ സെക്‌സ് റാക്കറ്റിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സെക്‌സ് റാക്കറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായവർ നിരവധി കൊലപാതക കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ ഇന്നലെയാണ് സംഭവം നടന്നത്. കമലേശ്വരത്ത് വീട് അടിച്ച് തകർത്ത കേസിലും, മോഷണക്കേസിലും പ്രതികളായ ജിജു, ഫിറോസ്, ചന്ദ്രബോസ് എന്നിവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസിന് നേരെ ആക്രമണമുണ്ടായത്. പ്രതികൾ തമ്പാനൂരിലെ ബാറിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഫോർട്ട് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ കാർ ഓടിച്ച് പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Story Highlights – Goonda attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top