ക്യാപ്റ്റനെതിരെ പരാതിപ്പെട്ട് ടീം വിട്ട സംഭവം; ഹൂഡക്കെതിരെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ നടപടിയെടുത്തേക്കും

Baroda action Deepak Hooda

ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യ അധിക്ഷേപിച്ചു എന്നാരോപിച്ച് ടീം വിട്ട ദീപക് ഹൂഡക്കെതിരെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ നടപടി എടുത്തേക്കും. ടീമിനു മുകളിൽ താൻ എന്ന വ്യക്തിയെ ഹൂഡ പ്രതിഷ്ഠിച്ചു എന്നും ടീമിനുള്ളിൽ നടന്ന സംഭവം മാധ്യമങ്ങളോട് വിശദീകരിച്ചു എന്നതുമാണ് ക്രിക്കറ്റ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിനെതിരെ നടപടിയെടുക്കുമെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ശിശിർ ഹട്ടങ്കഡി പറഞ്ഞു.

Read Also : കൃണാൽ പാണ്ഡ്യ വ്യക്തിപരമായി അധിക്ഷേപിച്ചു; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീമിൽ നിന്ന് ദീപക് ഹൂഡ പിന്മാറി

വൈസ് ക്യാപ്റ്റൻസി പദവി ഉപേക്ഷിച്ച് ടീം വിട്ടു എന്നതാണ് ആദ്യത്തെ കാര്യം എന്ന് ഹട്ടങ്കഡി ഹൂഡക്ക് അയച്ച ഇ-മെയിലിൽ സൂചിപ്പിച്ചു. ടീമിനുള്ളിലെ അഭിപ്രായവ്യത്യാസം കാരണം ടീം വിട്ടതുവഴി ടീമിനു മുകളിൽ തന്നെ സ്വയം അവരോധിക്കുന്നു. അപക്വമായാണ് വിഷയത്തെ കൈകാര്യം ചെയ്തത്. സ്വന്തം വശം മാത്രം വിശദീകരിച്ച് സഹതാപം നേടാനാണ് ശ്രമിച്ചത്. എല്ലാ റ്റീമിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ, അത് മാധ്യമങ്ങളോട് പറയുന്നതിനു പകരം ടീമിനുള്ളിൽ തന്നെ പരിഹരിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പാണ്ഡ്യയോടും പരിശീലകനോടും സംസാരിച്ചു എന്നും ഹൂഡ പറഞ്ഞതു പോലെ പ്രശ്നം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫീൽഡ് പരിശീലനം ചെയ്യണമെന്ന പാണ്ഡ്യയുടെ നിർദ്ദേശം അവഗണിച്ച് ഹൂഡ ബാറ്റിംഗ് പരിശീലനം നടത്താൻ ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് ഇരുവർക്കുമിടയിൽ തർക്കമുണ്ടായത് എന്നും ഹട്ടങ്കഡി പറഞ്ഞു.

Story Highlights – Baroda to take action against Deepak Hooda for ‘outburst’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top