ഉത്തരാഖണ്ഡിലും പക്ഷിപ്പനി; ഇതുവരെ സ്ഥിരീകരിച്ചത് 10 സംസ്ഥാനങ്ങളിൽ

ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായി. രാജസ്ഥാനിലും ഇന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദേശിച്ചു.

ഹരിയാനയിൽ ഇതുവരെ നാല് ലക്ഷം പക്ഷികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ 800 ഇറച്ചിക്കോഴികളെ ചത്തനിലയിൽ കണ്ടെത്തി. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ 9000 ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ഡൽഹിയിൽ ചത്തനിലയിൽ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

Story Highlights – Bird Flu Outbreak Confirmed in 10 States 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top