ഡോണൾഡ് ട്രംപിന്റെ റോൾസ് റോയ്‌സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂർ; വില മൂന്ന് കോടി രൂപ

കാലാവധി പൂർത്തിയാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന ആഢംബര കാറായ റോൾസ് റോയ്‌സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി വ്യവസായി ബോബി ചെമ്മണ്ണൂർ. പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുൻപ് വരെ ട്രംപ് ഉപയോഗിച്ചിരുന്ന കാറാണ് ബോബി ചെമ്മണ്ണൂർ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. കാർ സ്വന്തമാക്കാൻ ലേലത്തിൽ പങ്കെടുക്കുന്ന കാര്യം ബോബി ചെമ്മണ്ണൂർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
അമേരിക്കയിലെ ലേല വെബ് സൈറ്റായ മെകം ഓക്ഷൻസിന്റെ വെബ്‌സൈറ്റിലാണ് കാർ ലേലത്തിൽ വച്ചത്. ഇത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് കാർ സ്വന്തമാക്കാൻ ബോബി ചെമ്മണ്ണൂർ തീരുമാനിച്ചത്. ഏകദേശം മൂന്ന് കോടി രൂപയാണ് കാറിന് പ്രതീക്ഷിക്കുന്നത്.
തീയറ്റർ പാക്കേജും സ്റ്റാർ ലൈറ്റ് ഹെഡ്‌ലൈനറും ഇലക്ട്രോണിക് കർട്ടണും സഹിതമുള്ളതാണ് റോൾസ് റോയ്‌സ് ഫാന്റം. അൻപത്തിയേഴായിരം മൈൽ (91,249 കിലോമീറ്റർ) ആണ് കാർ ഇതുവരെ ഓടിയിരിക്കുന്നത്. 2010 ൽ ആകെ 537 ഫാന്റം കാറുകളാണ് റോൾസ് റോയ്‌സ് നിർമിച്ചിരുന്നത്.
Story Highlights – Boby chemmannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here