‘രണ്ട് ദശകത്തിലേറെ നീണ്ട ആലോചനകളുടെ ഫലം; കാർഷിക നിയമങ്ങളിൽ കർഷകർ സന്തുഷ്ടർ’; സുപ്രിംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

കാർഷിക നിയമങ്ങൾ ധൃതി പിടിച്ച് തയ്യാറാക്കിയതല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രണ്ട് ദശകത്തിലേറെ നീണ്ട ആലോചനകളുടെ ഫലമായാണ് കാർഷിക നിയമങ്ങൾ തയ്യാറാക്കിയത്. രാജ്യത്തെ കർഷകർ നിയമത്തിൽ സന്തുഷ്ടരാണെന്നും കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ വ്യക്തമാക്കി.
തെറ്റിദ്ധാരണകൾ നീക്കാൻ സാധ്യമായത് എല്ലാം ചെയ്തു. കാർഷിത നിയമങ്ങൾ കർഷകർക്ക് കൂടുതൽ സാധ്യതകൾ നൽകുന്നുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. നാളെ കോടതിയുടെ ഇടക്കാല ഉത്തരവ് വരാനിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
അതേസമയം, പ്രശ്‌ന പരിഹാരത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സുപ്രിംകോടതിയുടെ നിർദേശത്തെ തള്ളി കർഷക സംഘടനകൾ രംഗത്തെത്തി. ഇത് അംഗീകരിക്കാനാകില്ലെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കാർഷിക നിയമങ്ങൾ സ്‌റ്റേ ചെയ്യണമെന്ന നിർദേശത്തെ സംയുക്ത കിസാൻ മോർച്ച സ്വാഗതം ചെയ്തു. സുപ്രിംകോടതി നടപടികൾക്ക് പിന്നാലെ സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംയുക്ത കിസാൻ മോർച്ച നിലപാട് വ്യക്തമാക്കിയത്.
Story Highlights – Farm laws, farmers protest, Central govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here