‘കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കും?; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് കേന്ദ്രകൃഷിമന്ത്രി

രാജ്യത്ത് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി വരുത്തി തിരികെ കൊണ്ടുവരില്ല. കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നിയമങ്ങള്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് താന്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
നാഗ്പൂരിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ കൃഷിമന്ത്രി കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍. നിയമങ്ങള്‍ വീണ്ടും നടപ്പാക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. നല്ല ഭേദഗതികളാണ് നിയമങ്ങളിലൂടെ കൊണ്ടുവന്നതെങ്കിലും ചില കാരണങ്ങളാല്‍ അത് നടപ്പാക്കാനായില്ല. കൃഷിമന്ത്രി വ്യക്തമാക്കി.
Read Also : പിന്നെന്തിന് മാപ്പ് പറഞ്ഞ് പിൻവലിച്ചു: തോമറിനെതിരെ കോൺഗ്രസ്
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ചര്‍ച്ചയില്ലാതെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. ഒരു വര്‍ഷത്തിലധികമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ സമരത്തിന്റെ ഫലമായാണ് വിവാദ നിയമങ്ങള്‍ പിന്‍വലിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്.
Story Highlights : narendra singh tomar, farm laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here