Advertisement

പാലക്കാട് ഗാന്ധി പ്രതിമയിൽ കൊടി കെട്ടുന്ന ദൃശ്യങ്ങൾ നഗരസഭാ അധികൃതർക്ക് ലഭിച്ചു; പൊലീസിന് കൈമാറും

January 11, 2021
Google News 1 minute Read

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി കെട്ടിയത് ശനിയാഴ്ച രാത്രി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ നഗരസഭാ അധികൃതർക്ക്് ലഭിച്ചു. മധ്യവയസ്‌കനായ ഒരാളാണ് കൊടി കെട്ടിയത്. ദൃശ്യങ്ങൾ നാളെ പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി.

നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക ശ്രദ്ധയിൽപ്പെട്ടത്. ഗാന്ധി പ്രതിമയുടെ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു ബിജെപിയുടെ കൊടി. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ രംഗത്തെത്തി. പ്രതിമയ്ക്ക് ചുറ്റും സമര വലയം തീർത്തും ഗാന്ധിക്ക് പൂമാലയിട്ടും ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധിച്ചു. സംഭവവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതികരണം. ഗാന്ധിയുടെ കഴുത്തിൽ ബിജെപി കൊടി കെട്ടിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Story Highlights – Palakkad corporation, BJP Flag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here