കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി രണ്ടംഗ കേന്ദ്രസംഘം. ഇപ്പോഴത്തെ കൊവിഡ് വർധനവിൽ അസ്വാഭാവികതയില്ലെന്നും കുത്തനെയുള്ള രോഗവ്യാപനം തടയാൻ സാധിച്ചത് വിജയമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വാക്‌സിൻ സമയബന്ധിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ മിൻഹാജ് അലം, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം ഡയറക്ടർ എസ്.കെ സിംഗ് എന്നിവരടങ്ങിയ സംഘം കേരളത്തിൽ ക്യാമ്പ് ചെയ്താണ് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയത്.കൊവിഡ്, പക്ഷിപ്പനി പ്രതിരോധത്തിൽ സംസ്ഥാനം നടത്തുന്നത് കൃത്യമായ ഇടപെടലെന്ന്ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷംകേന്ദ്രസംഘംപ്രതികരിച്ചു.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇപ്പോൾ സമതലത്തിൽ എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡിന്റെ കുത്തനെയുള്ള വർധന തടയാൻ സാധിച്ചതും മരണ നിരക്ക് കുറച്ച് നിർത്തിയതും സംസ്ഥാനത്തിന്റെ വിജയം.

ദേശീയ രോഗ നിയന്ത്രണ വിഭാഗത്തിന്റെ റീജിയണൽ കേന്ദ്രം അനുവദിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ രോഗവ്യാപന സാഹചര്യം ചൂണ്ടിക്കാട്ടി സമയബന്ധിതമായി വാക്‌സീൻ നല്കണമെന്ന് സംഘത്തിന്റെ ശ്രദ്ധയിൽ പെടുത്തി.പക്ഷി പനി നിയന്ത്രിച്ച കാര്യങ്ങളിലും സംഘം സംതൃപ്തി രേഖപ്പെടുത്തിയതായും കേരളത്തിന് പരിശോധന ലാബ്അനുവദിക്കണമെന്ന് നിർദേശം മുന്നോട്ട്‌വച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രാഷ്ട്രീയ വിവാദമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തിയത് സർക്കാരിനുംആശ്വാസമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top