Advertisement

ഇംഗ്ലണ്ട് പരമ്പരയിൽ കാണികളെ അനുവദിക്കില്ല: ബിസിസിഐ

January 11, 2021
Google News 2 minutes Read
No spectators stadiums India

അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ. കൊവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചതോടെ പല രാജ്യങ്ങളും കുറച്ചു വീതം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, രാജ്യത്തെ കൊവിഡ് ബാധ പരിഗണിച്ച് അത് വേണ്ടെന്നാണ് തീരുമാനം.

നിശ്ചിത എണ്ണം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനവും എടുത്തിരുന്നു. കായിക മത്സരങ്ങൾക്കായി സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും അങ്ങനെ ഒരു റിസ്ക് എടുക്കേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം. ചെന്നൈ, അഹ്മദാബാദ്, പൂനെ സ്റ്റേഡിയങ്ങളിലായി നടത്തുന്ന പര്യടനം മുഴുവൻ ബയോ ബബിളിലായിരിക്കും.

അതേസമയം, താരങ്ങൾക്ക് വീട്ടിൽ പോകാൻ അനുവാദം നൽകുമെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ വീട്ടിൽ പോവാൻ കഴിയാത്ത താരങ്ങളുണ്ട്. ജസ്പ്രീത് ബുംറ, മായങ്ക് അഗർവാൾ, മുഹമ്മദ് സിറാജ്, ആർ അശ്വിൻ, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളാണ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ ബയോ ബബിളുകളിൽ കഴിയുന്നത്.

ഫെബ്രുവരി അഞ്ച് മുതലാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ പര്യടനം നടത്തുക. നാല് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights – No spectators will be allowed in stadiums during England tour of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here