Advertisement

കാര്‍ഷിക നിയമം; സുപ്രിം കോടതി നീക്കം സംശയാസ്പദമെന്ന് കൃഷി മന്ത്രി

January 12, 2021
Google News 2 minutes Read
v s sunil kumar

കാര്‍ഷിക നിയമങ്ങളില്‍ സമിതിയെ നിയോഗിക്കാനുള്ള സുപ്രിം കോടതിയുടെ നീക്കം സംശയാസ്പദമെന്ന് സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. വിദഗ്ധ സമിതിയിലെ നാല് അംഗങ്ങളും നിയമത്തെ അനുകൂലിക്കുന്നവരാണ്. സമരം അവസാനിപ്പിക്കാന്‍ പര്യാപ്തമല്ല വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കോടതി സമിതിയെ നിയമിച്ചത് തൃപ്തികരമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ഷകര്‍ സംസാരിക്കാന്‍ താത്പര്യപ്പെടുന്നത് സര്‍ക്കാരിനോടാണ്. പുതിയ നിയമം കൊണ്ടുവരികയാണ് വേണ്ടത്. എല്ലാവരുമായി ചര്‍ച്ച നടത്തണമെന്നും നിലപാട് വ്യക്തമായ ശേഷം സംയുക്ത സമരത്തില്‍ തീരുമാനം എടുക്കുമെന്നും യെച്ചൂരി.

Read Also : കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്ര കൃഷി മന്ത്രി

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇത് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്റ്റേ. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. നാലംഗ സമിതിയെയാണ് സുപ്രിം കോടതി നിയമിച്ചത്.

ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ജിതേന്ദര്‍ സിംഗ് മന്‍, ഇന്റര്‍നാഷണല്‍ പോളിസി ഹെഡ് എന്ന ധനകാര്യ സംഘടനയിലെ ഡോ. പ്രമോദ് കുമാര്‍ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനില്‍ ധന്‍വാര്‍ എന്നിവരാണ് കമ്മറ്റിയില്‍ ഉള്ളത്. ഈ സമിതിയാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക.

Story Highlights – v s sunil kumar, farm bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here