ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കിയതില്‍ സന്തോഷമെന്ന് അനില്‍ അക്കര

വടക്കാഞ്ചേരി ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കിയതില്‍ സന്തോഷമെന്ന് അനില്‍ അക്കര എംഎല്‍എ. വീടുമുടക്കി എന്ന പ്രചാരണത്തിനുള്ള മറുപടിയാണ് വിധി. പോരാട്ടം തുടരുമെന്നും നുണ പ്രചാരണം നടത്തിയവര്‍ക്കുള്ള തിരിച്ചടിയാണ് വിധിയെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിലുളള സ്റ്റേയാണ് ഹൈക്കോടതി ഇന്ന് നീക്കിയത്. സര്‍ക്കാരിന്റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. എഫ്സിആര്‍എ നിയമങ്ങളടക്കമുള്ള സിബിഐയുടെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി.
പദ്ധതിയില്‍ ക്രമക്കേട് ഉണ്ടായിയെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം. ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുവെന്നുമാണ് സിബിഐ കോടതിയെ ധരിപ്പിച്ചത്.
Story Highlights – Anil Akkara – CBI – Life Mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here