നാളെ മുതൽ തീയറ്ററിൽ ആരവമുയരും; റിലീസിനൊരുങ്ങി മലയാള ചിത്രങ്ങൾ

കൊവിഡ് മൂലമുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം നാളെ തീയറ്ററുകളിൽ വീണ്ടും ആരവമുയരുകയാണ്. തമിഴ് സൂപ്പർ താരം വിജയ് നായകനയ മാസ്റ്റർ ആണ് ആദ്യം തീയറ്ററുകളിലെത്തുക. ഇതിനു പിന്നാലെ വിവിധ മലയാള സിനിമകളും റിലീസാവും. സൂപ്പർ താര സിനിമകളും കൊച്ചു സിനിമകളുമൊക്കെ തീയറ്റർ റിലീസിനു തയ്യാറെടുക്കുകയാണ്.
ഈ മാസം 29നു റിലീസാവുന്ന വാങ്ക് ആവും തീയറ്റർ കാണുന്ന ആദ്യ മലയാള ചിത്രം. സംവിധായകൻ വികെ പ്രകാശിൻ്റെ മകൾ കാവ്യ പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൻ്റെ കഥ ഉണ്ണി ആർ ആണ്. ഷബ്ന മുഹമ്മദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ അനശ്വര രാജൻ മുഖ്യ വേഷത്തിലെത്തും.
Read Also : സംസ്ഥാനത്തെ തിയറ്ററുകളില്‍ നാളെ മുതല്‍ സിനിമ പ്രദര്‍ശനം തുടങ്ങും
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വൺ ഫെബ്രുവരി പകുതിയോടെ എത്തും. ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ മുരളി ഗോപി, നിമിഷ സജയൻ എന്നിവരും വേഷമിടും. മാർച്ച് 26ന് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാർ റിലീസാവും. ഏപ്രിൽ 13ന് നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം തീയറ്ററുകളിലെത്തും. മെയ് 13ന് ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മാലിക് ആരാധകർക്കു മുന്നിലെത്തും.
പ്രീസ്റ്റ്, മിന്നൽ മുരളി, ചുരുളി, കുറുപ്പ് തുടങ്ങി ശ്രദ്ധേയമായ വേറെയും സിനിമകൾ റിലീസിനു തയ്യാറെടുക്കുന്നുണ്ട്.
Story Highlights – malayalam movies set to released in theatres
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here