സ്മിത്തിനെ രാജസ്ഥാൻ ഒഴിവാക്കിയേക്കും; ക്യാപ്റ്റനായി സഞ്ജു എത്തുമെന്ന് സൂചന

Rajasthan Royals Smith Sanju

വരുന്ന ഐപിഎൽ സീസണു മുന്നോടിയായി ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് പുറത്താവുമെന്ന് സൂചന. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ സ്മിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. ടീമിൽ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാണെന്നറിയിക്കേണ്ട അവസാന തീയതി ജനുവരി 20 ആണ്. ഈ തീയതിക്ക് മുൻപ് സ്മിത്തിൻ്റെ കാര്യത്തിൽ രാജസ്ഥാൻ മാനേജ്മെൻ്റ് തീരുമാനമെടുക്കുമെന്നാണ് വിവരം.

Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ജയത്തുടക്കം; ശ്രീശാന്തിന് ഒരു വിക്കറ്റ്

സ്മിത്തിനു പകരം ഒരു ഇന്ത്യൻ താരത്തെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ മലയാളി താരം സഞ്ജു സാംസണാവും കൂടുതൽ സാധ്യത. 2013 മുതൽ റോയൽസിലുള്ള താരം ടീമിൻ്റെ ലീഡർഷിപ്പ് ഗ്രൂപ്പിലും ഉൾപ്പെട്ടിരുന്നു. ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് എന്നിവരാണ് ലീഡർഷിപ്പ് ഗ്രൂപ്പിൽ ഉള്ളത്. സ്റ്റോക്സ്, ബട്‌ലർ എന്നിവർ സീസൺ മുഴുവൻ ഉണ്ടാവുമോ എന്ന സംശയമാണ് സഞ്ജുവിന് നറുക്കു വീഴാനുള്ള കാരണം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിൻ്റെ ക്യാപ്റ്റനായ സഞ്ജു ഇന്നലെ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ സ്മിത്തിൻ്റെ പ്രകടനം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ക്യാപ്റ്റൻസിയും ചർച്ചയായി. സീസണിൽ അവസാന സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്. സ്മിത്തിനെ പുറത്താക്കിയാൽ ഒരു മികച്ച വിദേശ പേസറെ ടീമിലെത്തിക്കാൻ കഴിയും. ജോഫ്ര ആർച്ചർ മാത്രമാണ് നിലവിൽ രാജസ്ഥാൻ പേസ് ഡിപ്പാർട്ട്മെൻ്റിനെ താങ്ങിനിർത്തുന്നത്.

Story Highlights – Rajasthan Royals mull releasing Steven Smith Sanju might be the captain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top