കർഷകർ സംസാരിക്കാൻ ആഗ്രഹിക്കുന്നത് സർക്കാരിനോട്; സമിതിയിൽ തൃപ്തിയില്ലെന്ന് സീതാറാം യെച്ചൂരി

കർഷക സമരം പരിഹരിക്കാൻ സുപ്രിംകോടതി നിർദേശിച്ച വിദഗ്ധ സമിതിയിൽ തൃപ്തിയില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർഷകർ സംസാരിക്കാൻ ആഗ്രഹിക്കുന്നത് കേന്ദ്രസർക്കാരിനോടാണ്. സമരം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയമാണ്. പാർലമെന്റിൽ പുതിയ നിയമം കൊണ്ടുവരികയാണ് വേണ്ടത്. സർക്കാർ നിലപാട് വ്യക്തമാക്കിയ ശേഷം സംയുക്ത പ്രതിഷേധത്തിൽ തീരുമാനമെടുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനൊപ്പം പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രിംകോടതി തീരുമാനിച്ചിരുന്നു. നാലംഗ സമിതിയെയാണ് സുപ്രിംകോടതി നിയമിച്ചത്. ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ജിതേന്ദർ സിംഗ് മൻ, ഇന്റർനാഷണൽ പോളിസി ഹെഡ് എന്ന ധനകാര്യ സംഘടനയിലെ ഡോ. പ്രമോദ് കുമാർ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനിൽ ധൻവാർ എന്നിവരാണ് കമ്മറ്റിയിൽ ഉള്ളത്. ഈ സമിതിയാണ് കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കുക. ഇതിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നത്.
Story Highlights – Farm laws, Sitaram yechuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here