Advertisement

ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവം; പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്

January 13, 2021
Google News 1 minute Read

പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്. കഴിഞ്ഞ ദിവസം നഗരസഭയിലെ സിസിടിവിയില്‍ നിന്നും കൊടി കെട്ടിയ ആളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

തിങ്കളാഴ്ച്ച രാവിലെയാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കണ്ടത്. രാത്രിയോടെ ഒരു യുവാവ് കൊടികെട്ടുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പക്ഷെ ഇയാളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കൃത്യമായ ഉദ്ദേശത്തോടെ തന്നെ ഗാന്ധിയുടെ കഴുത്തില്‍ ബിജെപിയുടെ കൊടി കെട്ടി എന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രൂപസാദൃശ്യമുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അതേസമയം, സംഭവത്തിനെതിരെ പ്രതിഷേധം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പ്രതിഷേധിക്കാനെത്തി. ബിജെപി തന്നെയാണ് മഹാത്മാവിന്റെ പ്രതിമയില്‍ കൊടികെട്ടിയതെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും ആരോപിക്കുന്നുണ്ട്. പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപിയും.

Story Highlights – BJP flag – Gandhi statue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here