പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ആട് ആന്റണിയുടെ ജീവപര്യന്തം തടവ് ശരിവച്ച് ഹൈക്കോടതി

കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽകുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു.കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ ആട് ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
2012 ജൂൺ 26 ന് നൈറ്റ് പട്രോളിംഗിനിടെയായിരുന്നു പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മണിയൻ പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ 2015ലായിരുന്നു ആട് ആന്റണിയെ പൊലീസ് പിടികൂടിയത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കൽ തുടങ്ങി പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതിക്കെതിരെ നിലനിൽക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ.
Story Highlights – Aadu antony
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here