കെ.വി വിജയദാസ് എംഎൽഎയുടെ നില ഗുരുതരമായി തുടരുന്നു

കെ.വി വിജയദാസ് എംഎൽഎയുടെ നില ഗുരുതരമായി തുടരുന്നു. ഒരു മാസമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംഎൽഎയെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

തലയുടെ വലതു വശത്ത് രക്തസ്രാവം ഉണ്ടായതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ. 48 മണിക്കൂർ തീവ്ര പരിചരണവിഭാഗത്തിൽ തുടരും. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. നേരത്തേ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വിജയദാസ്.

Read Also : കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയക്ക് വിധേയനാക്കി

സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ കെ.വി വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവർത്തിച്ച വിജയദാസ് 2011ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

Story Highlights – Kongad MLA  K V Vijayadas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top