Advertisement

രാഷ്ട്രീയത്തില്‍ സജീവമാകും, ബിജെപിയുമായി സഹകരിക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്

January 13, 2021
Google News 2 minutes Read

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും ജേക്കബ് തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാന്‍ ആലോചനയുണ്ട്. മത്സരിച്ചില്ലെങ്കില്‍ പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്നും ജേക്കബ് തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ രണ്ടുവിധത്തില്‍ പങ്കാളിയാകാം. സ്ഥാനാര്‍ത്ഥിയായും പങ്കാളിയാകാം മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും തെരഞ്ഞെടുപ്പില്‍ പങ്കാളിയാകാം. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനാണ് താത്പര്യം. ദേശീയതയ്ക്ക് ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമായിരിക്കും പ്രവര്‍ത്തനമെന്നും ജേക്കബ് തോമസ് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളാണ് ജേക്കബ് തോമസിന്റെ പരിഗണനയിലുള്ളത്. ആര്‍എസ്എസ് നേതൃത്വവുമായി പലപ്പോഴും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ബിജെപിക്ക് വോട്ട് ശതമാനം കൂടുതലുള്ള മേഖലയിലായിരിക്കും ജേക്കബ് തോമസ് മത്സരിക്കുകയെന്നാണ് സൂചനകള്‍.

Story Highlights – Will be active in politics and co-operate with the BJP; Former DGP Jacob Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here