ഇന്ത്യൻ താരങ്ങളുടെ പരുക്കിനു കാരണം ഐപിഎൽ: ജസ്റ്റിൻ ലാംഗർ

ഇന്ത്യൻ താരങ്ങൾക്ക് തുടർച്ചയായി പരുക്ക് പറ്റാൻ കാരണം ഐപിഎൽ എന്ന് ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ. കഴിഞ്ഞ വർഷത്തെ ഐപിഎൽ ശരിയായ സമയത്തല്ല നടത്തിയതെന്നും നിരവധി ഇന്ത്യൻ താരങ്ങൾക്കാണ് പരുക്ക് പറ്റിയതെന്നും ലാംഗർ പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ തുടങ്ങാനിരിക്കെയാണ് ലാംഗറുടെ പ്രതികരണം.
“എത്ര താരങ്ങൾക്കാണ് പരുക്കേറ്റത്. പരിമിത ഓവർ മത്സര പരമ്പരകളിലും ടെസ്റ്റ് പരമ്പരകളിലുമൊക്കെ പരുക്കുക റിപ്പോർട്ട് ചെയ്തിരുന്നു. ഐപിഎൽ നടത്തിയത് ശരിയായ സമയത്തല്ല എന്നാണ് എനിക്ക് തോന്നുന്നു. ഇതുപോലൊരു വലിയ പരമ്പരയ്ക്ക് മുൻപായി ഐപിഎൽ നടത്താൻ പാടില്ലായിരുന്നു. ഐപിഎൽ എനിക്ക് ഇഷ്ടമാണ്. കൗണ്ടി ക്രിക്കറ്റ് പോലെയാണ് ഐപിഎല്ലിലേക്കും ഞാൻ ശ്രദ്ധ കൊടുക്കുന്നത്. യുവ താരങ്ങളെ കൂടുതൽ മെച്ചപ്പെടാൻ കൗണ്ടി ക്രിക്കറ്റ് സഹായിക്കും. ഐപിഎല്ലും അങ്ങനെ തന്നെയാണെന്ന് ഞാൻ കരുതുന്നു. എന്നാൽ, അവസാന ഐപിഎൽ നടത്തിയ സമയം ശരിയായില്ല.”- ലാംഗർ പറഞ്ഞു.
Read Also : മായങ്ക് അഗർവാളിനും പരുക്ക്; നാലാം ടെസ്റ്റ് കളിക്കുമോ എന്നതിൽ വ്യക്തതയില്ല
രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, മായങ്ക് അഗർവാൾ, ജസ്പ്രീത് ബുംറ എന്നിവരാണ് മൂന്നാം ടെസ്റ്റിലും പിറ്റേന്നുമായി പുറത്തായത്. അശ്വിൻ കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ഋഷഭ് പന്ത് പരുക്ക് വെച്ചാണ് കളിക്കുന്നത്. മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നീ പേസർമാരൊക്കെ പുറത്താണ്. ലോകേഷ് രാഹുലും പുറത്തായിരുന്നു. ഗാബയിൽ നടക്കുന്ന അവസാന ടെസ്റ്റിൽ ടി നടരാജൻ അരങ്ങേറുമെന്നാണ് സൂചന. ശർദ്ദുൽ താക്കൂർ, വൃദ്ധിമാൻ സാഹ എന്നിവർക്കും സാധ്യതയുണ്ട്. അതേസമയം, അശ്വിൻ കളിക്കില്ലെങ്കിൽ വാഷിംഗ്‌ടൺ സുന്ദർ ടീമിലെത്തുമെന്നും സൂചനയുണ്ട്.
Story Highlights – Justin Langer points to ‘not ideal’ timing of IPL 2020 for growing injury list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here