Advertisement

ഗാബ ടെസ്റ്റ്: ലബുഷെയ്നു സെഞ്ചുറി; നടരാജന് രണ്ട് വിക്കറ്റ്; ആദ്യ ദിനം സമാസമം

January 15, 2021
Google News 2 minutes Read
australia first day test

ഇന്ത്യ-ഓസ്ട്രേലിയ അവസാന ടെസ്റ്റിൽ ആദ്യ ദിനം സമാസമം. ആദ്യ ദിവസം അവസാനിക്കുമ്പോൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എടുത്തിട്ടുണ്ട്. 108 റൺസ് നേടിയ മർനസ് ലബുഷെയ്നാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ടി നടരാജൻ 2 വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് 17 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. ഡേവിഡ് വാർണർ (1), മാർക്കസ് ഹാരിസ് (5) എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ എന്നിവരാണ് വിക്കറ്റ് കോളത്തിൽ ഇടം നേടിയത്. വാർണറിനെ സിറാജ് രോഹിതിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ ഹാരിസ് ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ വാഷിംഗ്ടൺ സുന്ദറുടെ കൈകളിൽ അവസാനിച്ചു. താക്കൂറിൻ്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്.

Read Also : ഗാബ ടെസ്റ്റ്: ഓസ്ട്രേലിയക്ക് ബാറ്റിംഗ്; ഓപ്പണർമാർ പുറത്ത്

മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് ലബുഷെയ്ൻ സഖ്യം ഒത്തുചേർന്നു. 70 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഇവർ കളിയിൽ പിടിമുറുക്കവെ സ്മിത്ത് പുറത്തായി. 36 റൺസെടുത്ത താരത്തെ രോഹിത് ശർമ്മയുടെ കൈകളിലെത്തിച്ച താരം ആദ്യ ടെസ്റ്റ് വിക്കറ്റാണ് സ്വന്തമാക്കിയത്. നാലാം വിക്കറ്റിൽ ലബുഷെയ്ൻ- മാത്യു വെയ്ഡ് സഖ്യത്തിൻ്റെ ബാറ്റിംഗാണ് ഇന്ത്യയെ കളിയിൽ നിന്നകറ്റിയത്. അനായാസം ബാറ്റ് ചെയ്ത ഇരുവരും ഇന്ത്യൻ ബൗളിംഗ് നിരയുടെ പരിചയക്കുറവ് മുതലെടുത്തു. ക്യാച്ച് പാഴാക്കിയ ഫീൽഡർമാരും ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കി. ഇതിനിടെ ലബുഷെയ്ൻ സെഞ്ചുറി നേടി. 113 റൺസ് നീണ്ട ഈ കൂട്ടുകെട്ട് നടരാജനാണ് പൊളിച്ചത്. 45 റൺസ് നേടിയ മാത്യു വെയ്ഡിനെ ശർദ്ദുൽ താക്കൂറിൻ്റെ കൈകളിലെത്തിച്ച നടരാജൻ ആദ്യ ടെസ്റ്റ് വിക്കറ്റാണ് സ്വന്തമാക്കിയത്. സെഞ്ചുറിക്ക് പിന്നാലെ ലബുഷെയ്ൻ (108) നടരാജനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഋഷഭ് പന്താണ് താരത്തെ പിടികൂടിയത്.

ആറാം വിക്കറ്റിൽ കാമറൂൺ ഗ്രീൻ-ടിം പെയിൻ സഖ്യം ഒത്തുചേർന്നു. ആശങ്കകളൊന്നുമില്ലാതെ ബാറ്റ് ചെയ്ത ഇരുവരും ആദ്യ ദിനം മറ്റ് നഷ്ടങ്ങളൊന്നുമില്ലാതെ അവസാനിപ്പിക്കുകയായിരുന്നു. ഗ്രീൻ (28), പെയിൻ (38) എന്നിവർ ക്രീസിൽ തുടരുകയാണ്. അപരാജിതമായ 61 റൺസിൻ്റെ കൂട്ടുകെട്ട് ഇവർ ഉയർത്തിയിട്ടുണ്ട്.

Story Highlights – australia 5 for 274 in first day of 4th test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here