ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചു; കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്‍ പിഎയുടെ മര്‍ദനം

കൊല്ലം വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തല മര്‍ദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തല മര്‍ദിച്ചത് എംഎല്‍എയുടെ സാന്നിധ്യത്തിലാണ്. എംഎല്‍എയെ കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. പ്രതിഷേധിച്ചവരെ പിടികൂടിയ പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് ആരോപണം ഉയര്‍ന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

ക്ഷീര വികസന സഹകരണ സംഘത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു എംഎല്‍എ. പൊലീസിന്റെയും എംഎല്‍എയുടെയും സാന്നിധ്യത്തിലായിരുന്നു മര്‍ദനം. വാര്‍ഡ് മെമ്പറെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന കാരണത്താലാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചത്.

Story Highlights – ganesh kumar, beaten up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top