ബജറ്റിലെ സ്ത്രീകളുടെ തൊഴിലില്ലായ്മക്കവിത; കവയിത്രിയെ പരിചയപ്പെടാം

2021

സ്ത്രീകളുടെ തൊഴിലില്ലായ്മയെ കുറിച്ച് പരാമർശിക്കാൻ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ആശ്രയിച്ചത് അരുന്ധതി ജയകുമാർ എന്ന വിദ്യാർത്ഥിനിയുടെ കവിതയാണ്. തൻ്റെ കവിത ബജറ്റ് പ്രസംഗത്തിൽ ഇടംപിടിച്ചതിൻ്റെ സന്തോഷത്തിലാണ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയായ അരുന്ധതി.

കണ്ണൂർ മൊകേരി രാജീവ് ഗാന്ധി ഹയസ് സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അരുന്ധതി. കഴിഞ്ഞ വർഷമാണ് കുട്ടി ഈ കവിത എഴുതിയത്. അമ്മയാണ് കവിത ചൊല്ലുന്ന കാര്യം പറഞ്ഞതെന്നും പിന്നീട് ഇത് കണ്ടു എന്നും അരുന്ധതി 24നോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top