ബജറ്റില്‍ റബര്‍ മേഖലയ്ക്ക് സഹായം; മധ്യകേരളത്തില്‍ വോട്ട് വര്‍ധനവ് ലക്ഷ്യമിട്ട് ഇടതുമുന്നണി

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ റബര്‍ മേഖലയ്ക്ക് സഹായം പ്രഖ്യാപിച്ചത് മധ്യകേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം നിയമസഭയിലും ലക്ഷ്യമിട്ടാണ് നീക്കമെന്ന് വിലയിരുത്തല്‍. ചരിത്രത്തില്‍ ഇതുവരെ നേടാനാകാത്ത മുന്നേറ്റം എല്‍ഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായതിന് പിന്നാലെയാണ്, ബജറ്റില്‍ നാലു വര്‍ഷവും ഉണ്ടാകാതിരുന്ന പ്രഖ്യാപനം. ഉത്പാദനച്ചെലവ് പോലും ലഭിക്കാതായതോടെ താങ്ങുവില ഉയര്‍ത്തണമെന്ന ആവശ്യം പലകുറി കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. റബ്ബര്‍ വെട്ടി മാറ്റി, മറ്റ് കൃഷികളിലേക്ക് കര്‍ഷകര്‍ നീങ്ങിയിട്ടും സഹായങ്ങള്‍ ഉണ്ടായില്ല. താങ്ങുവില 170 ആയി ഉയര്‍ത്തിയത് ഇടതുമുന്നണി പ്രചാരണ ആയുധമാക്കുമെന്ന് ജോസ് കെ. മാണി തന്നെ സൂചന നല്‍കി.

എന്നാല്‍ വോട്ട് ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനമെന്നും, കര്‍ഷകര്‍ക്ക് ഗുണം ലഭ്യമാകാന്‍ സാധ്യതയില്ലെന്നും മറു ചേരിയിലെ നേതാക്കള്‍ പ്രതികരിച്ചു. മുമ്പുണ്ടായിരുന്ന താങ്ങുവില പോലും കര്‍ഷകര്‍ക്ക് ലഭ്യമായിരുന്നില്ല എന്നും ആരോപണമുണ്ട്. ജോസ് കെ. മാണി എത്തിയതിനു പിന്നാലെ, റബര്‍ മേഖലയെ പ്രീതിപ്പെടുത്തിയും പിന്തുണ വര്‍ധിപ്പിക്കാനാണ് ഇടത് നീക്കം. റബര്‍ രാഷ്ട്രീയം വോട്ടില്‍ പ്രതിഫലിക്കുമോ എന്നതാണ് ഇനി കാണേണ്ടത്.

Story Highlights – kerala budget 2021 -Left Front aims to increase votes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top