വാഗമണ്‍ ലഹരിപാര്‍ട്ടി കേസ്; രണ്ടു നൈജീരിയന്‍ സ്വദേശികളെ പ്രതിചേര്‍ത്തു

വാഗമണ്‍ ലഹരി നിശാപാര്‍ട്ടി കേസില്‍ രണ്ടു നൈജീരിയന്‍ സ്വദേശികളെ പ്രതിചേര്‍ത്തു. നിശാപാര്‍ട്ടിയിലേക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് ബംഗളൂരുവിലുള്ള നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി.
നിശാപാര്‍ട്ടിക്ക് എത്തിച്ച എംഡിഎംഎ, ഹാഷിഷ്, മെത്ത് ക്രിസ്റ്റല്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണ്. ഇതേ തുടര്‍ന്ന് ബംഗളൂരു കേന്ദ്രികരിച്ച് ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്നിന്റെ ഉറവിടം രണ്ടു നൈജീരിയന്‍ സ്വദേശികളാണെന്നു വ്യക്തമായത്. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ പ്രതിചേര്‍ത്തത്.
പ്രതികളെ കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനത്തിനിടയിലാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 20 നാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്നത്. നിലവില്‍ ഒന്‍പത് പേരാണ് ലഹരി മരുന്ന് നിശാപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലുള്ളത്. പ്രതികള്‍ പലരും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Story Highlights – Vagamon night party case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here