Advertisement

മദ്യവിൽപന ശാലകളുടെ കൗണ്ടറുകൾക്ക് മുന്നിൽ ഒരേസമയം അഞ്ചു പേർ മാത്രം; നിർദേശവുമായി ബിവ്‌റേജസ് എംഡി

January 17, 2021
Google News 2 minutes Read

മദ്യവിൽപന ശാലകളുടെ കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ലെന്ന് ബിവ്‌റേജസ് കോർപറേഷൻ എംഡി. കൗണ്ടുകൾക്ക് മുന്നിൽ ഒരേ സമയം അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു. ഉപഭോക്താക്കൾ തമ്മിൽ ആറടി അകലം നിർബന്ധമായും പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മദ്യം വാങ്ങാനുള്ള ആപ്ലിക്കേഷൻ ഒഴിവാക്കിയ സാഹചര്യത്തിലാണ് നിർദേശം.

രാവിലെ 10 മുതൽ രാത്രി 9 വരെയായിരിക്കും പ്രവർത്തന സമയം. ഉപഭോക്താക്കൾ അകലം പാലിച്ച് നിൽക്കേണ്ട സ്ഥാനം വെളള പെയിന്റ് അടിച്ച് അടയാളപ്പെടുത്തണം. തെർമൽ സ്‌കാനർ ഉപയോഗിച്ച് വരുന്നവരെ പരിശോധിപ്പിക്കുകയും രോഗലക്ഷണങ്ങളുള്ളവരെ ഷോപ്പിലേക്കു കയറ്റുന്നത് ഒഴിവാക്കുകയും ചെയ്യണം. ഇപഭോക്താക്കൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
രണ്ടാഴ്ചയ്ക്കിടെ ഷോപ്പുകളിൽ അണുനശീകരണം നടത്തണം. മാസ്‌കും സാനിറ്റൈസറും ജീവനക്കാർ കൃത്യമായി ഉപയോഗിക്കണമെന്നും എംഡിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു.

Story Highlights – Only five people at a time in front of liquor store counters; Beverages MD with suggestion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here