Advertisement

വിജയ് സേതുപതിയുടെ നിശബ്ദ ചിത്രം; പോസ്റ്റര്‍ പുറത്ത്

January 17, 2021
Google News 5 minutes Read
gandhi talks vijay sethupathi

വിജയ് സേതുപതി നായകനാകുന്ന നിശബ്ദ ചിത്രം ഗാന്ധി ടോക്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘ലെറ്റ്‌സ് സെലിബ്രേറ്റ് ദ സൈലന്‍സ് ഇറ വണ്‍സ് എഗെയിന്‍’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

‘ചില സമയങ്ങളില്‍ നിശബ്ദത വളരെ ഉച്ചത്തില്‍ സംസാരിക്കും… പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിടുന്നു. പുതിയ വെല്ലുവിളിക്കും പുതിയ തുടക്കത്തിനും തയാര്‍. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും വേണം’ എന്ന് താരം കുറിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് കിഷോര്‍ പണ്ഡുരംഗ് ബെലേക്കറാണ്. മൂവി മില്‍ എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. ദിവേ ധമീജയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

"At times Silence is so loud". On the occasion of my birthday. I am announcing my new film's poster. I am set for a new…

Posted by Vijay Sethupathi on Saturday, 16 January 2021

നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയ 800ല്‍ അഭിനയിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് വന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം മുത്തയ്യ മുരളീധരന്റെ അപേക്ഷിച്ചപ്പോള്‍ ചിത്രത്തില്‍ നിന്ന് താരം പിന്മാറി.

Story Highlights – vijay sethupathi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here