നിയമസഭാ സമ്മേളനം ആരംഭിച്ചു

നിയമസഭാ സമ്മേളനം ആരംഭിച്ചു. ചോദ്യോത്തര വേള പുരോഗമിക്കുകയാണ് സഭയിൽ. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി ജി സുധാകരൻ മറുപടി പറയുകയാണ്.

അതേസമയം, കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു. റിപ്പോർട്ട് സഭയിൽ വയ്ക്കും മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തിയെന്നാരോപിച്ച് വിഡി സതീശൻ നൽകിയ നോട്ടീസിന്മേൽ സഭയുടെ എത്തിക്സ് കമ്മിറ്റി തീരുമാനം അറിയാനാകും.

Story Highlights – assembly session began

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top