സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പായി റവ. ഡോ. സാബു കെ.ചെറിയാൻ ഇന്ന് സ്ഥാനമേൽക്കും

സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ. ഡോ. സാബു കെ.ചെറിയാൻ ഇന്ന് സ്ഥാനമേൽക്കും. സ്ഥാനാഭിഷേക ശുശ്രൂഷകൾ കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.

സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് എ. ധർമ്മരാജ് റസാലം, തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരിക്കും സ്ഥാനാരോഹണ ചടങ്ങുകൾ .
ബെഞ്ചമിൻ ബെയ്ലി ഹാളിൽ നടക്കുന്ന അനുമോദനസമ്മേളനം സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്യും.

സഭാമേലധ്യക്ഷൻമാരും സാമൂഹിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്ഥാനാരോഹണശുശ്രൂഷയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Story Highlights – Bishop of the CSI Central Diocese, Rev. Fr. Dr. Sabu K Cherian will take over today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top