അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് 1.11 ലക്ഷം രൂപ സംഭാവന നൽകി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ കത്ത് സഹിതം 1.11 ലക്ഷം രൂപയാണ് ദിഗ് വിജയ് സിംഗ് സംഭാവന നൽകിയത്. ക്ഷേത്ര നിർമാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാവ് സംഭാവന നൽകിയത്.
ക്ഷേത്ര നിർമാണത്തിനുള്ള സംഭാവന സ്വീകരിക്കൽ സൗഹാർദ അന്തരീക്ഷത്തിലാകണമെന്ന് ദിഗ് വിജയ് സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ക്ഷേത്ര നിർമാണത്തിന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ മൂന്ന് വർഗീയ പ്രശ്നങ്ങളുണ്ടായി. മറ്റ് സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമക്ഷേത്ര നിർമാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നേരത്തേ സംഭാവന നൽകിയിരുന്നു. തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് രാഷ്ട്രപതി നൽകിയത്.
Story Highlights – Congress leader Digvijaya Singh sends Rs one lakh for Ram temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here