കേരളത്തിന് 3,60,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി; ബുധനാഴ്ച എത്തും

രണ്ടാംഘട്ടത്തിൽ കേരളത്തിന് 3,60,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 4,33,500 ഡോസ് വാക്‌സിനുകളാണ് കേരളത്തിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്. ബുധനാഴ്ച എറണാകുളത്തും തിരുവന്തപുരത്തും എയർപോർട്ടുകളിൽ വാക്‌സിനുകൾ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത്മൂന്നാംദിനം8548 ആരോഗ്യ പ്രവർത്തകർകൊവിഡ് വാക്സിൻ സ്വീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 24,558 ആയി.എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്.
തൃശൂരിലാണ് ഇന്ന് കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചത്. 759 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.ഇതുവരെ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ4,59,853 പേരാണ് വാക്‌സിനായി രജിസ്റ്റർ ചെയതത്. സംസ്ഥാനത്തിന് രണ്ടാം ഘട്ടമായി3,60,500 ഡോസ് കൊവിഡ് വാക്സിൻ അനുവദിച്ചു.
Story Highlights – 3,60,500 doses of cochlear shield vaccine for Kerala; Will arrive on Wednesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here