Advertisement

കൽപറ്റയിൽ മത്സരിക്കാൻ മുല്ലപ്പളളി രാമചന്ദ്രൻ തീരുമാനിച്ചതിൽ മുസ്ലിം ലീഗിൽ എതിർപ്പ്

January 19, 2021
Google News 2 minutes Read

ഹൈക്കമാന്റ് തീരുമാനത്തിന് പിന്നാലെ വയനാട് കൽപറ്റയിൽ മത്സരിക്കാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ തീരുമാനിച്ചതിൽ മുസ്ലിം ലീഗിൽ എതിർപ്പ്. ലീഗ് ഇത്തവണ കൽപറ്റ സീറ്റിനായി നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. കൽപറ്റ കോൺഗ്രസിന് നൽകുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നും യോഗ്യരായവർ ജില്ലയിൽ തന്നെ ഉണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാ ഖാൻ തലക്കൽ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം പരിഗണിച്ച് സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് മുല്ലപ്പളളിയും കൽപറ്റക്കായി താത്പര്യമറിയിക്കുന്നത്. എന്നാൽ, കൽപറ്റ സീറ്റിനായി ലീഗ് നേരത്തെ സമ്മർദ്ദം ആരംഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ അവകാശവാദം. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കൽപറ്റ മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. കൽപറ്റ പിടിച്ചെടുക്കാൻ മുല്ലപ്പളളി തന്നെ വരേണ്ടതില്ലെന്നും യോഗ്യരായവർ ജില്ലയിൽ തന്നെയുണ്ടെന്നും ലീഗ് നേതാക്കൾ പറയുന്നു.

Story Highlights – Opposition in the Muslim League to Mullappally Ramachandran’s decision to contest in Kalpetta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here