വി. കെ ശശികല പുറത്തേയ്ക്ക്; ജനുവരി 27 ന് ജയിൽ മോചിതയാകും

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വി. കെ ശശികല ജയിൽ മോചിതയാകുന്നു. ജനുവരി 27ന് ​രാ​വി​ലെയാണ് ശശികല ജയിൽ മോചിതയാകുക. ശശികലയുടെ അഭിഭാഷകൻ അറിയിച്ചതാണ് ഇക്കാര്യം.

സുപ്രിംകോടതി വിധിച്ച പിഴത്തുക അടച്ചാൽ 2021 ജനുവരി 27 ന് ശശികലയ്ക്ക് ജയിൽമോചിതയാകാമെന്ന് ജയിൽ സൂപ്രണ്ട് ആർ. ലത നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് പിഴയടയ്ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ശശികല ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി നൽകിയതോടെ 10.1 കോടി രൂപയുടെ ചെക്ക് ശശികലയുടെ അഭിഭാഷകൻ സമർപ്പിച്ചു. ഇതിന് പിന്നാലെ ശശികല ജനുവരിയിൽ തന്നെ ജയിൽമോചിതയാകുമെന്ന വാർത്തകളും പുറത്തുവന്നു.

ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ശ​ശി​ക​ല​യു​ടെ ജ​യി​ൽ മോ​ച​നം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Story Highlights – VK Sasikala To Be Freed From Bengaluru Jail On Jan 27

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top