ഒക്ടോബറിനു ശേഷം ജാക്ക് മാ ആദ്യമായി പൊതു പരിപാടിയിൽ

Alibabas Jack Ma appearance

ആലിബാബ സ്ഥാപകൻ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു എന്ന് റിപ്പോർട്ട്. ചൈനയിലെ 100 അധ്യാപകരുമായി മാ വിഡിയോ മീറ്റിങ്ങിലൂടെ കൂടിക്കാഴ്ച നടത്തി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച ആയിരുന്നു കൂടിക്കാഴ്ച.

ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്നയിരുന്നു റിപ്പോർട്ട്. ചൈനീസ് സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മായും അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പും നിയന്ത്രണത്തിലാണ്. ഇതിനു പിന്നാലെയാണ് ജാക്ക് മായെ കാണാതായത്.

Read Also : ആലിബാബ സ്ഥാപകനെ രണ്ട് മാസമായി കാണാനില്ലെന്ന് റിപ്പോർട്ട്

തൻ്റെ സ്വന്തം ടാലൻ്റ് ഷോ ആയ ആഫ്രിക്കാസ് ബിസിനസ് ഹീറോയുടെ അവസാന എപ്പിസോഡിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആഫ്രിക്കയിലെ മികച്ച സംരംഭകരെ കണ്ടെത്താൻ നടത്തിയ ഷോയുടെ അവസാന എപ്പിസോഡ് നവംബറീലായിരുന്നു. ഈ എപ്പിസോഡിൽ ആലിബാബ എക്സിക്യൂട്ടിവ് ആണ് അദ്ദേഹത്തിനു പകരം എത്തിയത്. കഴിഞ്ഞ മാസം ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ലോകമെമ്പാടും നിക്ഷേപമുള്ളയാളാണ് ജാക്ക് മാ. ഇന്ത്യയിൽ പെടിഎം, സൊമാറ്റോ അടക്കമുള്ള ആപ്പുകളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്.

Story Highlights – Alibaba’s Jack Ma makes first public appearance since October

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top