ചരിത്രം കുറിച്ച് കമല ഹാരിസ്; അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

ചരിത്രം കുറിച്ച് കമല ഹാരിസ്. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കൻ സുപ്രിംകോടതി ജഡ്ജി സോനിയ സോട്ടൊമേർ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്.

വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ്‌ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് മുന്നോടിയായി ലേഡി ഗാഗ ദേശീയഗാനം ആലപിച്ചു. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവരും കാപിറ്റോളിലെത്തി.

Story Highlights – Kamala harris

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top