പേരാമ്പ്രയില്‍ മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട് പേരാമ്പ്രയില്‍ മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 2.15 നായിരുന്ന സംഭവം. പെരുവണ്ണാമുഴി പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീംലീഗ് ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിളയാട്ടുകണ്ടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം സിപിഐഎമ്മിന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു.

Story Highlights – Muslim League office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top