Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; സാധ്യതകള്‍ പഠിക്കാന്‍ പ്രത്യേക ബിജെപി സംഘം കേരളത്തിലേക്ക്

January 21, 2021
Google News 1 minute Read
BJP listed Kerala in 'd' category of states

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ പ്രത്യേക സംഘം കേരളത്തിലേക്ക്. പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് സംഘത്തെ നിയോഗിച്ചത്. പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പ് വിദഗ്ധരടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. തദ്ദേശ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനമാണ് കേന്ദ്ര ഇടപെടലിന് കാരണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന ഉറപ്പാണ് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ബിജെപിക്കായില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ കേന്ദ്ര നേതൃത്വം മുന്‍കൈയെടുത്ത് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് നിയോഗിച്ചത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി
സംസ്ഥാനത്തുടനീളം ഇവര്‍ യാത്ര ചെയ്യും. ന്യൂനപക്ഷ- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം, സംഘടന അടിത്തറ തുടങ്ങിയവ പഠനവിധേയമാകും.

Read Also : ഗുജറാത്തിലും രാജസ്ഥാനിലും പ്രാദേശിക ബിജെപി- കോണ്‍ഗ്രസ് കൂട്ടായ്മ; വിവാദം

അതേസമയം മത്സര സാധ്യതയുള്ള നിയോജക മണ്ഡലങ്ങളില്‍ താഴെത്തട്ട് മുതലുള്ള നേതാക്കളുമായി കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തും. പൊതുസമ്മതരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും വിവരം ശേഖരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്യാംപയിന്‍ നയിച്ചവരാണ് സംഘത്തില്‍ ഉള്ളത്. നിലവില്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ടീമിനെ കേരളത്തിലേക്ക് കൂടി നിയോഗിക്കുകയായിരുന്നു.

Story Highlights – bjp, assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here